Latest NewsKeralaNews

മതേതര വിവാഹം: സി.പി.എം. ഏരിയാകമ്മിറ്റി അംഗത്തെയും കുടുംബത്തെയും മഹല്ലില്‍നിന്നു പുറത്താക്കി

മലപ്പുറം: മകൾ ക്രിസ്ത്യാനിയെ വിവാഹം കഴിച്ചതിനെ തുടർന്ന് സി.പി.എം. ഏരിയാകമ്മിറ്റി അംഗത്തെയും കുടുംബത്തെയും മഹല്ലില്‍നിന്നു പുറത്താക്കി. സി.പി.എം മഞ്ചേരി ഏരിയാകമ്മിറ്റി അംഗവും മുന്‍ വാര്‍ഡംഗവുമായ കുന്നുമ്മല്‍ യൂസഫിനെയും കുടുംബത്തെയും ആണ് മദാറുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി പുറത്താക്കിയത്. യൂസഫിന്റെ മകള്‍ ജസീല ഇതര മതസ്ഥനായ ടിസോ ടോമിനെ വിവാഹം കഴിച്ചതാണ് സംഭവത്തിനാധാരം.

മലപ്പുറം വാട്ടര്‍ അതോറിറ്റിയിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറാണ് യൂസഫ്. ഭാര്യ നജ്മ യൂസുഫും സി.പി.എം മഞ്ചേരി ഏരിയാ കമ്മിറ്റി അംഗമാണ്. ഒക്ടോബർ 19ന് നിലമ്പൂര്‍ രജിസ്ട്രാര്‍ ഓഫീസിലായിരുന്നു ജസീലയുടെയും ടിസോ ടോമിന്റെയും വിവാഹം. അന്നുതന്നെ മഹല്ല് കമ്മിറ്റി വീട്ടുകാരെ പുറത്താക്കിയതായി നോട്ടീസിറക്കുകയായിരുന്നു.

പള്ളിയില്‍വച്ച്‌ പുറത്താക്കിയതായി വിളിച്ചുപറയുകയും പള്ളിയിലെ നോട്ടീസ് ബോര്‍ഡില്‍ പതിക്കുകയും ചെയ്തു. ഇരുകുടുംബങ്ങളുടേയും സമ്മതത്തോടുകൂടി നടന്ന വിവാഹത്തില്‍ മഹല്ല് വിലക്ക് മറികടന്നും നിരവധിപ്പേര്‍ പങ്കെടുത്തിരുന്നു. വിഷയം നിയമപരമായി നേരിടാനാണ് ഇവരുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button