Latest NewsNewsGulf

സിഗരറ്റ് കുറ്റി റോഡില്‍ ഉപേക്ഷിച്ചാല്‍ വന്‍ തുക പിഴ

കുവൈറ്റ്: സിഗരറ്റ് കുറ്റി റോഡില്‍ ഉപേക്ഷിച്ചാല്‍ വന്‍ തുക പിഴ. കുവൈറ്റില്‍ ഇനി മുതല്‍ സിഗരറ്റ് കുറ്റി റോഡില്‍ ഉപേക്ഷിച്ചാല്‍ 200 ദിനാര്‍ വരെ പിഴ ഈടാക്കാനാണ് തീരുമാനം. കാപ്പിറ്റല്‍ ഗ​വ​ർ​ണ​റേ​റ്റ് മു​നി​സി​പ്പ​ൽ എ​മ​ർ​ജ​ൻ​സി മേ​ധാ​വി സൈ​ദ് അ​ൽ ഇ​ൻ​സി​യാ​ണ് ഇ​ക്കാ​ര്യം വ്യക്തമാക്കിയത്. റോഡില്‍ മാത്രമല്ല പാ​ർ​ക്കു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, പൊ​തു​സ്​​ഥ​ല​ങ്ങ​ൾ എന്നീ സ്ഥലങ്ങളിലും സിഗരറ്റ് കുറ്റി റോഡില്‍ ഉപേക്ഷിച്ചാലും ഇതേ പിഴ ഈടാക്കാനാണ് തീരുമാനം. 1987ലെ മു​നി​സി​പ്പ​ൽ നി​യ​മ​ഭേ​ദ​ഗ​തി​യു​ടെ അടിസ്ഥാനത്തിലാണ് ഇതു കർ​ശ​ന​മാക്കാൻ തീരുമാനിച്ചത്. നേരെത്ത പൊതുസ്ഥലങ്ങളിൽ സി​ഗ​ര​റ്റ്​ കു​റ്റി ഉപേക്ഷിച്ചാല്‍ അ​ഞ്ചു ദീ​നാ​റാ​യി​രു​ന്നു പിഴ ഈടാക്കായിരുന്നത്. ഇതിനു പുറമെ പിടിക്കപ്പെടുന്നവർക്ക് അ​നു​ര​ഞ്​​ജ​ന​ത്തി​നും അവസരം ഉണ്ടാകില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button