കുവൈറ്റ്: സിഗരറ്റ് കുറ്റി റോഡില്‍ ഉപേക്ഷിച്ചാല്‍ വന്‍ തുക പിഴ. കുവൈറ്റില്‍ ഇനി മുതല്‍ സിഗരറ്റ് കുറ്റി റോഡില്‍ ഉപേക്ഷിച്ചാല്‍ 200 ദിനാര്‍ വരെ പിഴ ഈടാക്കാനാണ് തീരുമാനം. കാപ്പിറ്റല്‍ ഗവർണറേറ്റ് മുനിസിപ്പൽ എമർജൻസി മേധാവി സൈദ് അൽ ഇൻസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റോഡില്‍ മാത്രമല്ല പാർക്കുകൾ, മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ എന്നീ സ്ഥലങ്ങളിലും സിഗരറ്റ് കുറ്റി റോഡില്‍ ഉപേക്ഷിച്ചാലും ഇതേ പിഴ ഈടാക്കാനാണ് തീരുമാനം. 1987ലെ മുനിസിപ്പൽ നിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ഇതു കർശനമാക്കാൻ തീരുമാനിച്ചത്. നേരെത്ത പൊതുസ്ഥലങ്ങളിൽ സിഗരറ്റ് കുറ്റി ഉപേക്ഷിച്ചാല്‍ അഞ്ചു ദീനാറായിരുന്നു പിഴ ഈടാക്കായിരുന്നത്. ഇതിനു പുറമെ പിടിക്കപ്പെടുന്നവർക്ക് അനുരഞ്ജനത്തിനും അവസരം ഉണ്ടാകില്ല.
Post Your Comments