ബംഗളൂരു : മലയാളിയുടെ ബേക്കറി അക്രമികള്‍ അടിച്ചു തകര്‍ത്തു. മഡിവാള കെ ഇ ബി റോഡില്‍ കണ്ണൂര്‍ പിണറായി സ്വദേശി റഷീദിന്റെ ഉടമസ്ഥതയിലുള്ള എസ് ആര്‍ ബേക്കറിയാണ് തല്ലി തകര്‍ത്തത്.
ശനിയാഴ്ച രാത്രിയോടെയാരുന്നു സംഭവം. കടയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്ന രണ്ടു പേര്‍ പാന്‍പരാഗ് ചോദിച്ചപ്പോള്‍ കടയിലെ തിരക്ക് കാരണം കൊടുക്കാന്‍ സാധിച്ചില്ല. ഇതേതുടര്‍ന്ന്‍ ഇരുവരും കടയിലെത്തി ഉപകരങ്ങള്‍ അടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് റഷീദ് പറഞ്ഞു.
കെ എം സി സി മഡിവാള യൂണിറ്റിന്റെ സഹായത്തോടെ മഡിവാള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ബംഗളൂരുവില്‍ മലയാളികളുടെ ഉടമസ്ഥതയിലുള്ള കടകള്‍ക്ക് നേരെ ആക്രമണങ്ങള്‍ കൂടിവരികയാണ്.
Post Your Comments