
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തീവണ്ടി അപകടം. സംഭവത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. ലോക്കല്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. പശ്ചിമ ബംഗാളിലെ കിഴക്കന്‍ മിഡ്‌നാപുര്‍ ജില്ലയിലെ പന്‍സ്‌കുറ ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന അപകടത്തില്‍ പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരില്‍ ആരുടെയും നില ഗുരുതരമല്ല. വേഗം കുറഞ്ഞ് ഓടികൊണ്ടിരുന്ന തീവണ്ടിക്കു പിന്നില്‍ മറ്റൊരു ട്രെയിന്‍ ഇടിച്ചതാണ് അപകട കാരണം. ഇടിച്ച ട്രെയിനും വേഗം കുറവായിരുന്നത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി. സംഭവം നടന്ന സ്റ്റേഷനില്‍ മൂന്ന് ട്രാക്കുകള്‍ ഉണ്ടായിരുന്നു. അതു കൊണ്ട് ട്രെയിന്‍ ഗതാഗതം തടപ്പെട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments