കായിക താരങ്ങളെ വളർത്തിയെടുക്കാൻ ലഭിക്കുന്ന പണം ചില പരിശീലകർ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി ഒളിമ്പ്യൻ ഷൈനി വിൽസൻ. പല മുന്‍നിര താരങ്ങളും ദരിദ്രരായി തുടരുന്നത് ഇത്തരത്തില്‍ പണം നഷ്ടപ്പെടുന്നത് മൂലമാണ്. കായികതാരങ്ങള്‍ക്കുള്ള പണം അവര്‍ക്കു മാത്രമുള്ളതാണെന്നും പണം തട്ടിയെടുക്കുന്നത് അവസാനിപ്പിക്കണമെന്നും ഷൈനി പറഞ്ഞു.
ഷൈനി വില്‍സന്‍റെ ആരോപണം ശരിവച്ച് അത്‍ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി പി.ഐ. ബാബു. ഈ പ്രവണത ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട പണമാണ് ഇങ്ങനെ പരിശീലകര്‍ കൈപ്പറ്റുന്നത്.ഭയം മൂലമാണ് പല കായിക താരങ്ങളും ഇത് തുറന്നു പറയാത്തതെന്നും പി.ഐ.ബാബു പറഞ്ഞു.
Post Your Comments