ന്യൂഡല്‍ഹി : മനുഷ്യര്‍ അയക്കാത്ത സന്ദേശങ്ങള്‍ ” റി ട്വീറ്റ് ” ആയി ലഭിച്ചു ട്വിറ്ററില്‍ പരിഹാസ താരമാകുന്ന രാഹുല്‍ ഗാന്ധി. സാമൂഹിക മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാവുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുനേരേ പരിഹാസവുമായി വാര്‍ത്താവിതരണ വകുപ്പ് മന്ത്രി സ്മൃതി ഇറാനി രംഗത്ത്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ രാഹുലിന് റഷ്യ, കസാഖ്‌സ്താന്‍, ഇന്‍ഡൊനീഷ്യ എന്നീ രാജ്യങ്ങളില്‍നിന്ന് നിരവധി ആളുകളാണ് ട്വിറ്ററില്‍ പ്രതികരണമയക്കുന്നത്.
2019- തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥമാണ് രാഹുല്‍ ഗാന്ധി സാമൂഹിക മാധ്യമങ്ങളില്‍ സജീവമായത്. മനുഷ്യന്റെ ഇടപെടലില്ലാതെതന്നെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് ഓട്ടേമാറ്റിക്കായി സന്ദേശങ്ങള്‍, ട്വീറ്റുകള്‍, റീട്വീറ്റുകള്‍ തുടങ്ങിയവ ആവര്‍ത്തിച്ച് നല്‍കുന്ന സംവിധാനമാണിത്. ഇത് ‘ട്വിറ്റര്‍ ബോട്ട്’ എന്ന സംവിധാനമുപയോഗിച്ചാണ് ചെയ്യുന്നതെന്ന് ചില വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാര്‍ത്താ ഏജന്‍സികളുടെ ഈ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് സ്മൃതി ഇറാനിയുടെ പരിഹാസം. റഷ്യ, ഇന്‍ഡൊനീഷ്യ, കസാഖ്‌സ്താന്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പില്‍ വിജയിക്കാനാണോ രാഹുലിന്റെ പദ്ധതിയെന്ന് മന്ത്രി ചോദിച്ചു. രാഹുലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ‘ഓഫീസ് ഓഫ് ആര്‍ ജി’ യോടാണ് സ്മൃതിയുടെ ചോദ്യം. മന്ത്രിയുടെ പ്രതികരണത്തിനെതിരേ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഇതിന് മുന്‍പും സ്മൃതിയും രാഹുലും സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്.
Post Your Comments