ദിലീപ് എന്ന നടനെ ഇന്നത്തെ സൂപ്പർ താരമായി ഉയർത്തിയ ജനപ്രിയ ചിത്രങ്ങളിലൊന്നാണ് മീശമാധവൻ.കാവ്യ മാധവനും ദിലീപും തകർത്തഭിനയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം നിർമ്മിക്കാൻ തയ്യാറാണെന്ന് അറയിച്ചു നിർമ്മാതാവ് ദിലീപിനെ സമീപിച്ചെന്നും ഇക്കാര്യം ലാൽ ജോസുമായി സംസാരിച്ച് ധാരണയിലെത്താൻ ദിലീപ് പറഞ്ഞു എന്നുമാണ് വാർത്തകൾ.അതേ സമയം നടിയെ ആക്രമിച്ച കേസിൽ തന്റെ നിരപരാധിത്വം തെളിയിച്ചതിനു ശേഷമാകും മീശമാധവൻ,സി ഐ ഡി മൂസ തുടങ്ങിയ ചിത്രങ്ങളുടെ രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തിക്കുക എന്ന നിലപാടിലാണ് താരം.അഭിനയ രംഗത്തേയ്ക്ക് തിരികെ വരാൻ താല്പര്യമില്ലെങ്കിലും മീശമാധവന്റെ രണ്ടാം ഭാഗം വരുകയാണെങ്കിൽ അഭിനയിക്കാൻ കാവ്യ തയ്യാറാകുമെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.
Post Your Comments