ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പാലക്കാട് അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളിൽ അവസരം.
അദ്ധ്യാപക തസ്തികകൾ
മാത്തമാറ്റിക്സ്: സ്റ്റാറ്റിസ്റ്റിക്സ്.കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്: കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഓര്‍ഗനൈസേഷന്‍, നെറ്റ്വര്‍ക്കിങ്, സിവില്‍ എന്‍ജിനീയറിങ്: ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്‍ജിനീയറിങ്, എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ്). ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്: കണ്‍ട്രോള്‍ സിസ്റ്റംസ് ആന്‍ഡ് റോബോട്ടിക്സ്, വി.എല്‍.സി.ഐ. ആന്‍ഡ് ഐ.സി. ഡിസൈന്‍. മെക്കാനിക്കല്‍ എന്‍ജിനീയറിങ്: തെര്‍മോഫഌയിഡ്സ് എന്‍ജിനീയറിങ് (ടര്‍ബോമെഷീന്‍സ്), അണ്‍കണ്‍വെന്‍ഷണല്‍ മെഷിനിങ് മെത്തേഡ്സ് ആന്‍ഡ് ഓട്ടോമേഷന്‍, മെഷീന്‍ ഡിസൈന്‍ തുടങ്ങിയ വിഷയങ്ങളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പിഎച്ച്.ഡി., ബന്ധപ്പെട്ട ബ്രാഞ്ചില്‍ ഫസ്റ്റ് ക്ലാസ്/ തത്തുല്യമായ ഡിഗ്രി, മൂന്നു വര്‍ഷത്തെ പരിചയം എന്നിവയാണ് ഉദ്യോഗാർതികൾക്ക് വേണ്ട യോഗ്യത
അനദ്ധ്യാപക ഒഴിവുകൾ
രജിസ്ട്രാര്‍,ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍),ജൂനിയര്‍ ടെക്നിക്കല്‍ സൂപ്രണ്ട് (സിസ്റ്റംസ്),ജൂനിയര്‍ ടെക്നിക്കല്‍ സൂപ്രണ്ട്,ജൂനിയര്‍ ടെക്നീഷ്യന്‍ (സിവില്‍ എന്‍ജിനീയറിങ്) തുടങ്ങിയ അനദ്ധ്യാപക തസ്തികകളിലാണ് അവസരം.
യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ; ഐ.ഐ.ടി.
അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അപേക്ഷകള്‍ ഓൺലൈനിൽ സമർപ്പിച്ച ശേഷം പ്രിന്റ് ഔട്ട് ഡയറക്ടർ ഐഐടി പാലക്കാട് അഹല്യ ഇന്റഗ്രേറ്റഡ് ക്യാമ്പസ് കോഴിപ്പാറ പി ഓ പാലക്കാട്- 678 557 (Director, IIT Palakkad, Ahalia Integrated Campus, Kozhipara P.O, Palakkad 678 557 )എന്ന വിലാസത്തിലും മറ്റു തസ്തികകളിലേക്കുള്ളവദി ഡീൻ അഡ്മിൻ ഐഐടി പാലക്കാട് അഹല്യ ഇന്റഗ്രേറ്റഡ് ക്യാമ്പസ് കോഴിപ്പാറ പി ഓ പാലക്കാട്- 678 557 (The Dean(Admn), IIT Palakkad, Ahalia Integrated Campus, Kozhipara, Palakkad 678557) എന്ന വിലാസത്തിലുമാണ് അയയ്ക്കേണ്ടത്.
ഓണ്‍ലൈന്‍ അപേക്ഷ അവസാന തീയതി: നവംബര്‍ 10
ഹാര്‍ഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി ; നവംബര്‍ 17
Post Your Comments