മുംബൈ: ഇന്ത്യ- ന്യൂസീലന്‍ഡ് ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് വാങ്കഡെ സ്റ്റേഡിയത്തില്‍ തുടക്കമായി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഹാര്‍ദിക് പാണ്ഡ്യയെപ്പോലുള്ള യുവതാരങ്ങള്‍ അര്ധാവസരങ്ങളെപ്പോലും മുതലാക്കിത്തുടങ്ങിയതോടെ കരുത്തിന്റെ വന്സംഘമായിക്കഴിഞ്ഞു ടീം ഇന്ത്യ. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍ഡിങ്ങിലും മികവു കാട്ടുന്ന ടീം ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ശക്തമായി തിരിച്ചടിച്ചിരുന്നു.
ഓസീസിനെതിരായ പരമ്പരയില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും സഹിതം 296 റണ്‍സടിച്ച വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവര്‍ ടീം ഇന്ത്യയ്ക്കു കരുത്തേകുന്നു. ബോളിങ് നിരയില്‍ ജസ്പ്രിത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍ തുടങ്ങിയവരെല്ലാം വൈവിധ്യം നല്കുന്നു. എന്നാല്‍ ന്യൂസീലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ റോസ് ടെയ്ലറെ തന്നെയാണ് ബാറ്റിങ്ങില്‍ ആശ്രയിക്കുന്നത്. ബോളിങ്ങില്‍ ട്രെന്റ് ബോള്‍ട്ടും, ടിം സൗത്തിയുമാണ് ന്യൂസിലന്‍ഡിന്റെ താരങ്ങള്‍.
Post Your Comments