KeralaLatest NewsNews

ഫേസ് ബുക്ക് കാമുകനൊപ്പം പോയ സ്ത്രീയുടെ ഏഴുവയസ്സുകാരി മകളെ 3 മാസം മൃഗീയ ലൈംഗിക പീഡനത്തിനു വിധേയയാക്കി: ഞെട്ടിക്കുന്ന വിവരങ്ങൾ

കോഴിക്കോട്: ഭർത്താവിനെയും മകനെയും ഉപേക്ഷിച്ചു ഫേസ് ബുക്ക് കാമുകനൊത്ത്  നാടുവിട്ട യുവതിയുടെ ഏഴുവയസുകാരിയായ മകൾക്ക് ഏൽക്കേണ്ടി വന്നത് ക്രൂര പീഡനം. വേളാങ്കണ്ണിയിലെ താമസത്തിനിടെ അമ്മയുടെ കാമുകന്‍ ലൈംഗികമായി പെണ്‍കുട്ടിയെ ഉപദ്രവിക്കുകയും തടഞ്ഞപ്പോൾ മൃഗീയ മര്‍ദന മുറകൾ പുറത്തെടുത്തതും പൊലീസിന് വ്യക്തമായി. കൂടുതൽ തെളിവുകളും പൊലീസിന് ലഭിച്ചു.

പലപ്പോഴും അജിത്ത് കുട്ടിയെ മാതാവിന്റെ മുന്നില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ജനല്‍ കമ്പിയില്‍ കെട്ടിയിട്ട ശേഷം ചൂടേല്‍പ്പിക്കുക, ബക്കറ്റില്‍ മുഖം താഴ്ത്തിയശേഷം മര്‍ദിക്കുക, മുറിയില്‍ ഒറ്റയ്ക്കാക്കിയ ശേഷം വീടുപൂട്ടി പുറത്തുപോവുക തുടങ്ങിയ കൊടും പീഡനങ്ങൾ അജിത് ചെയ്തിരുന്നു. അജിത്തിന്റെ ഒരു ഡയറി പൊലീസിന് ലഭിച്ചു. ഇതിലെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. അജിത്തിന്റെയും യുവതിയുടെയും സ്വകാര്യ നിമിഷങ്ങള്‍ക്കു കുട്ടി തടസ്സമായിരുന്നുവെന്നും ഡയറിയിലുണ്ട്.

ദിവസേന നടന്ന ലൈംഗിക വൈകൃതമുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഡയറിയില്‍ എഴുതിയിട്ടുണ്ട്. ചൂരല്‍, ഇരുമ്പ് ദണ്ഡ് തുടങ്ങിയ മര്‍ദന ഉപകരണങ്ങളും കണ്ടെടുത്തു. എറണാകുളം ചേരാനല്ലൂര്‍ സ്വദേശിയായ ഇയാള്‍ യുവതിയെയും കുട്ടിയേയും ഉപേക്ഷിച്ചു പോകാനും പദ്ധതിയിട്ടിരുന്നു. ചേവായൂര്‍ പോലീസാണ് വേളാങ്കണ്ണിയില്‍ നിന്ന് ഇവരെ പിടികൂടിയത്. ഫെയ്സ്ബുക്കിലൂടെ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച്‌ വശീകരിക്കുന്ന സ്വഭാവക്കാനാണ് ഇയാളെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button