Latest NewsNewsIndia

രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും വൈഫൈ സേവനവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: 2019ഓടെ രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും വൈഫൈ സേവനം ലഭ്യമാക്കുന്ന പദ്ധതിയ്ക്കായി ഒരാഴ്ചയ്ക്കുള്ളില്‍ ടെലികോം മന്ത്രാലയം ടെന്‍ഡര്‍ വിളിയ്ക്കും. 3,700 കോടി രൂപയാണ് പദ്ധതി ചെലവ്. പുതിയ ടെലികോം നയത്തിന്റെ അടിസ്ഥാനത്തില്‍ 2022 ഓടെ 40,000 ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും 70 കോടിയോളം ആളുകള്‍ക്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനുമാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

പദ്ധതിയ്ക്ക് കീഴില്‍ ഈ വര്‍ഷം അവസാനത്തോടെ ഒരു ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ സെക്കന്‍ഡില്‍ ഒരു ജിബിപിഎസ് വേഗതയുള്ള വൈഫൈ ലഭ്യമാക്കാനാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ‘ടെന്‍ഡറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഈ ആഴ്ചയോടെ തീരുമാനമാവും. ഉടന്‍ തന്നെ അത് പരസ്യപ്പെടുത്തുകയും ചെയ്യും. ഈ വര്‍ഷം അവസാനത്തോടെ ഒരു ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ വൈഫൈ സേവനം ലഭ്യമാക്കാനും ബാക്കിയുള്ളത് 2019നുള്ളില്‍ പൂര്‍ത്തിയാക്കാനുമാണ് പദ്ധതി.’ ഒരു ടെലികോം വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇ-ടെലികോം റിപ്പോര്‍ട്ട് ചെയ്യുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button