Latest NewsIndiaNews

ദീപാവലി ദിനത്തിൽ വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങൾക്ക് സമ്മാനവുമായി അക്ഷയ് കുമാർ

മുംബൈ : ദീപാവലി ദിനത്തിൽ വീരമൃത്യു വരിച്ചവരുടെ 103 കുടുംബങ്ങൾക്ക് സമ്മാനവുമായി ഹിന്ദി ചലച്ചിത്രതാരം അക്ഷയ്കുമാർ. 25000 രൂപയുടെ ചെക്കാണ് ഓരോ കുടുംബത്തിനും അദ്ദേഹം സമ്മാനമായി നൽകിയത്. വീരമൃത്യു വരിച്ചവരുടെ ത്യാഗത്തിനു മുന്നിൽ പ്രണാമർപ്പിച്ചു കൊണ്ടുള്ള കത്തും സമ്മാനത്തോടൊപ്പം ഉണ്ട്.

മഹാരാഷ്ട്രയിലെ കൊൽഹാപ്പൂർ മേഖലയിലെ സ്പെഷ്യൽ ഐജി വിശ്വാസ് നംഗരെ പാട്ടീലാണ് ഇത്തരമൊരു പദ്ധതി ആവിഷ്ക്കരിച്ചതിനു പിന്നിൽ. മധുര പലഹാരങ്ങൾ,കുട്ടികൾക്കുള്ള പുസ്തകങ്ങൾ എന്നിവയുൾപ്പെടുന്ന സമ്മാനങ്ങൾ നൽകാനാണ് ആദ്യം പാട്ടീൽ തീരുമാനിച്ചിരുന്നത്. എന്നാൽ അക്ഷയ് കുമാറിന്റെ പിന്തുണ ലഭിച്ചതോടെ ചെക്കും മറ്റു സമ്മാനങ്ങളും വിതരണം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button