തിരുവനന്തപുരം: സഞ്ചാരികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത 12 വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണാം. ഇതിനുള്ള അവസരം ഒരുക്കി മൂന്നാര്‍ മലനിരകളിലേക്ക് 3 ദിവസം നീളുന്ന യാത്രയക്കുള്ള സൗകര്യം സംസ്ഥാന സഹകരണ വകുപ്പ് സ്ഥാപനമായ ടൂര്‍ഫെഡ് ഒരുക്കും. ഈ ടൂര്‍പാക്കേജ്
ഡിസംബര്‍ 26 മുതല്‍ ക്രമീകരിക്കും. പാക്കേജില്‍ യാത്ര, താമസം, ഭക്ഷണം എന്നിവ ലഭ്യമാകും. ഒരാള്‍ക്കു 3890 രൂപ യാത്രയ്ക്കു വേണ്ടി നല്‍കണം.
എക്കോ പോയിന്റ്, റോക്ക് ഗാര്‍ഡന്‍, ബ്ലോസം ഗാര്‍ഡന്‍, മാട്ടുപെട്ടി ഫാം, ഇരവികുളം നാഷണല്‍ പാര്‍ക്ക് (രാജമല), ആനമുടി എന്നീ വിനോദ സഞ്ചാരികളും യാത്രയില്‍ കാണാം. രണ്ട് രാത്രിയും മൂന്ന് പകലും നീളുന്നതാണ് സഞ്ചാരം.
പദ്ധതിയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ടൂര്‍ഫെഡ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ സി.അജയകുമാറിന് നീലക്കുറിഞ്ഞി ചിത്രം കൈമാറി നിര്‍വഹിച്ചു. ബുക്കിംഗിനു 0471 – 2305075 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
Post Your Comments