ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഒരു വര്‍ഷത്തനിടെ മരിച്ച സുരക്ഷ ഉദ്യോഗസ്ഥരുടെ കണക്ക് പുറത്തുവിട്ടു. 386 സുരക്ഷ ഉദ്യോഗസ്ഥരാണ് അതിര്‍ത്തിയില്‍ ഒരു വര്‍ഷത്തനിടെ കൊല്ലപ്പെട്ടത്. ഇതു 2016 സെപ്റ്റംബര്‍ മുതല്‍ 2017 ഓഗസ്റ്റ് വരെയുള്ള കണക്കാണ്. ഇന്റലിജന്‍സ് ബ്യൂറോ മേധാവി രാജീവ് ജയിനാണ് ഇക്കാര്യം അറിയിച്ചത്.
മരിച്ചവരില്‍ 56 പേര്‍ ബിഎസ്എഫ് ജവന്മാരാണ് 49 പേര്‍സിആര്‍പിഎഫ് ഉദ്യോഗസ്ഥരാണ്. ഇതു കൂടാതെ നിരവധി പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. യുപിയില്‍ നിന്നുള്ള 76 പോലീസ് ഉദ്യോഗസ്ഥര്‍, ജമ്മു കാഷ്മീരില്‍ നിന്നുള്ള 42 പോലീസ് ഉദ്യോഗസ്ഥര്‍ക്കും അതിര്‍ത്തിയില്‍ ജീവന്‍ നഷ്ടമായി. ഇതിനു പുറമെ ഛത്തീസ്ഗഡ്, പശ്ചിമബംഗാള്‍, ഡല്‍ഹി, ബിഹാര്‍, കര്‍ണടക എന്നിവടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
മരിച്ച ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗം പേരും ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ജോലി ചെയുന്ന അവസരത്തിലാണ് കൊല്ലപ്പെട്ടത്.
Post Your Comments