ന്യൂഡല്‍ഹി : വ്യോമസേനയുടെ 20 വിമാനങ്ങള്‍ ഒക്ടോബര്‍ 24ന് ആഗ്ര – ലഖ്നൗ എക്സപ്രസ് വേയില്‍ ലാന്‍ഡ് ചെയ്യും. അടിയന്തര ഘട്ടങ്ങളില്‍ റോഡുകള്‍ റണ്‍വേയായി ഉപയോഗിക്കുന്നതിനുള്ള പരീക്ഷണങ്ങളുടെ ഭാഗമായാണ് ലാന്‍ഡിങ്ങും ടേക്ക്ഓഫും നടത്തുന്നത്.
എ.എന്‍ 32 ട്രാന്‍സ്‌പോര്‍ട്ട് വിമാനം, മിറാഷ് 2000, സുഖോയ് 30 എം.കെ.െഎ, ജാഗ്വര്‍ തുടങ്ങിയവയാണ് റോഡില്‍ ഇറങ്ങുക. ഒരുക്കങ്ങളുടെ ഭാഗമായി ഇന്നുമുതല്‍ റോഡില്‍ ഗതാഗതം നിരോധിക്കും. ഉന്നാവോ ജില്ലയിലെ ബംഗര്‍മൗവിന് സമീപമായിരിക്കും ലാന്‍ഡിങ്ങെന്ന് ഡിഫന്‍സ് സെന്‍ട്രല്‍ കമാന്‍ഡ് പി.ആര്‍.ഒ ഗര്‍ഗി മാലിക് സിന്‍ഹ പറഞ്ഞു. ഇതാദ്യമായാണ് ട്രാന്‍സ്‌പോര്‍ട്ട് വിമാനം റോഡില്‍ ഇറക്കുന്നത്.
Post Your Comments