ന്യൂഡല്‍ഹി: ഒരേ റണ്‍വേയില്‍നിന്ന് ഒരേ സമയം കുതിച്ചുയരാനിരുന്ന വിമാനങ്ങളുടെ ടേക്ക്ഓഫ് അവസാന നിമിഷത്തില്‍ പിന്‍വലിച്ചതിലൂടെ വന്‍ അപകടം ഒഴിവായി. ദുബായില്‍നിന്നും ഇന്ത്യയിലേക്കുള്ള രണ്ട് എമിറേറ്റ്‌സ് വിമാനങ്ങളാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. വിമാനങ്ങളുടെ ടേക്ക് ഓഫ് ഒരേ സമയത്തേക്ക് നിശ്ചയിച്ചതാണ് കടുത്ത ആശങ്കയുണ്ടാക്കിയത്.
Read Also : കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 3,068 കേസുകൾ
രണ്ട് വിമാനങ്ങളും ഒരേ റണ്‍വേയിലേക്ക് കടക്കുന്നതിന് തൊട്ടുമുന്‍പായി ടേക്ക്ഓഫ് പിന്‍വലിച്ചതിലൂടെ നൂറുകണക്കിന് ആളുകളുടെ ജീവനാണ് രക്ഷിക്കാനായത്. ഇകെ-524 ദുബായി-ഹൈദരാബാദ്, ഇകെ-568 ദുബായി-ബംഗളൂരു വിമാനങ്ങളാണ് ഒരേ റണ്‍വേയില്‍ 9.45ന് ടേക്ക് ഓഫ് ചെയ്യാനിരുന്നത്.
ഇകെ-524 ദുബായി-ഹൈദരാബാദ് വിമാനം 30ആര്‍ റണ്‍വേയില്‍നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനായി തയാറെടുക്കുമ്പോള്‍ ഒരേ ദിശയില്‍ ഇകെ-568വിമാനം അതിവേഗത്തില്‍ കുതിക്കുന്നതായി ശ്രദ്ധയില്‍പ്പെടുകയും ടേക്ക് ഓഫ് പിന്‍വലിക്കാന്‍ എടിസി നിര്‍ദ്ദേശിക്കുകയുമായിരുന്നു.എടിസി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഉടന്‍ തന്നെ സുരക്ഷിതമായി വിമാനം എന്‍4 ടാക്‌സിവേയിലെത്തിക്കാന്‍ സാധിച്ചതായി യുഎഇ ഏവിയേഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments