ന്യൂഡല്‍ഹി: വര്‍ഷങ്ങളുടെ പഴക്കമുണ്ട് രാഹുല്‍ ഗാന്ധിയും സ്മൃതി ഇറാനിയും തമ്മിലുള്ള വാക്‌പോരിന്. സ്മൃതി ഇറാനി, അമേഠിയില്‍ തന്നെ പരാജയപ്പെടുത്തിയത് മുതല്‍ രാഹുലിനെ പരിഹസിക്കാനും വിമര്‍ശിക്കാനും ലഭിക്കുന്ന എല്ലാ അവസരങ്ങളും ഫലപ്രദമായി ഉപയോഗിക്കുന്ന നേതാവുമാണ്.
സ്മൃതിയുടെ ഏറ്റവും ഒടുവിലെ പരിഹാസം രാഹുലിന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സ് കുത്തനേ കൂടിയതിനെക്കുറിച്ചുള്ള വാര്‍ത്തയെ തുടര്‍ന്നാണ്. കഴിഞ്ഞ ദിവസങ്ങളിലായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍, രാഹുലിന്റെ ട്വീറ്റുകള്‍ക്ക് റീ ട്വീറ്റ് ചെയ്യുന്നത് ഭൂരിഭാഗവും വ്യാജ അക്കൗണ്ടുകളാണെന്ന സംശയം ഉന്നയിച്ചുള്ള എഎന്‍ഐ ട്ട് ഉദ്ധരിച്ചാണ് സ്മൃതിയുടെ പരിഹാസം.
റഷ്യ, ഇന്തോനേഷ്യ, കസാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് രാഹുലിന്റെ ട്വീറ്റുകള്‍ക്ക് റീട്വീറ്റ് ചെയ്യുന്നതില്‍ ഭൂരിഭാഗവുംഎന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല ഇതില്‍ ഭൂരിഭാഗവും വ്യാജ അക്കൗണ്ടുകളാണെന്നുമായിരുന്നു എഎന്‍ഐ റിപ്പോര്‍ട്ടുകള്‍.
സ്മൃതി ഇറാനി ഇതിന്റെ ചുവടുപറ്റിയാണ് രംഗത്ത് എത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത് റഷ്യയിലോ കസാക്കിസ്ഥാനിലോ ഇന്തോനേഷ്യയിലോ ആണോ എന്നായിരുന്നു സ്മൃതിയുടെ പരിഹാസം.
Post Your Comments