Uncategorized

അഫ്‌സല്‍ ഗുരുവിന്റെ ദയാ ഹര്‍ജി തള്ളിയതിനു പിന്നിലെ കാരണം വെളിപ്പെടുത്തി പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരുവിന്റെ ദയാ ഹര്‍ജി തള്ളിയതിനു പിന്നിലെ കാരണം വെളിപ്പെടുത്തി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി രംഗത്ത്. പാര്‍ലമെന്റ് ആക്രമണ കേസിലാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. വധശിക്ഷ ഒഴിവാക്കാനായി അഫ്‌സല്‍ ഗുരു നല്‍കിയ ദയാഹര്‍ജി തള്ളിയത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണെന്നാണ് പ്രണബ് മുഖര്‍ജി പറഞ്ഞത്.

താന്‍ രാഷ്ട്രപതിയായിരുന്ന സമയത്ത് 30 ഓളം പേരുടെ ദയാഹര്‍ജികളാണ് തള്ളിയത്. ഇതില്‍ അഫ്‌സല്‍ ഗുരു, അജ്മല്‍ കസബ്, യാക്കൂബ് മേമന്‍ എന്നിവരും ഉണ്ട്.

രാജ്യത്ത് വധശിക്ഷ കാത്തുകഴിയുന്ന പ്രതിയുടെ ദയാഹര്‍ജി രാഷ്ട്രപതിയുടെ അടുത്ത് എത്തുന്നത് വിവിധ ഘട്ടങ്ങള്‍ കടന്ന ശേഷമാണ്. ഇതിനകം വിഷയത്തില്‍ വിവിധ നടപടികള്‍ ഈ ഹര്‍ജിയില്‍ സ്വീകരിച്ചിട്ടുണ്ടാകുമെന്നും പ്രണബ് പറഞ്ഞു.

ദയാഹര്‍ജികളില്‍ രാഷ്ട്രപതിയുടെ തീരുമാനം നിര്‍ണായകമാണ്. ഈ തീരുമാനം എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉപദേശം നല്‍കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മിക്കാവും തീരുമാനം എടുക്കുക. ദയാഹര്‍ജി തള്ളാന്‍ കേന്ദ്രം നിര്‍ദേശിച്ചാല്‍ മിക്കവാറും അതു തന്നെയായിരിക്കും രാഷ്ട്രപതിയുടെ തീരുമാനം.

കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത് അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി തള്ളണായിരുന്നു. പാര്‍ലമെന്റ് ആക്രമണം നടന്നത് 2001ലായിരുന്നു. ഇതിനെ തുടര്‍ന്ന് കേസില്‍ ഗൂഢാലോചന നടത്തിയതിനു 2002 ഡിസംബര്‍ 18ന് ആണ് അഫ്‌സല്‍ ഗുരുവിന് വധശിക്ഷ വിധിച്ചു. പിന്നീട് ഈ വിധി മേല്‍ക്കോടതികള്‍ ശരിവച്ചു. ഇതിനുള്ള തീയതി ആദ്യം നിശ്ചയിച്ചത് 2006 ഒക്ടോബര്‍ 20നായിരുന്നു. ഇതേ തുടര്‍ന്ന് അഫ്‌സല്‍ ഗുരു രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി.

2013 ഫെബ്രുവരി മൂന്നിന് പ്രണബ് മുഖര്‍ജി ദയാഹര്‍ജി തള്ളി. ഇതേ തുടര്‍ന്ന് ഫെബ്രുവരി ഒമ്പതിനായിരുന്നു വധശിക്ഷ നടപ്പാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button