
കോഴിക്കോട്: വികസനത്തിന്‍റെ കാര്യത്തില്‍ സംവാദത്തിന് തയ്യാറാണോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചോദ്യത്തിന് മറുപടിയുമായി ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. വികസന കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം എവിടെ നിൽക്കുന്നുവെന്ന വിഷയത്തിൽ തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന് കെ സുരേന്ദ്രന്‍.
ജനരക്ഷായാത്രയുടെ സമാപനസമ്മേളനത്തിലാണ് വികസനത്തിന്‍റെയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്‍റെ യും കാര്യത്തില്‍ തങ്ങളോട് ഏറ്റുമുട്ടാന്‍ തയ്യാറാണോ എന്ന് ബി ജി പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മാർക്സിസ്റ്റ് പാർട്ടിയെ വെല്ലുവിളിച്ചത്.
വികസന വിഷയത്തില്‍ സംവാദത്തിന് കേരളം തയ്യാറാണെങ്കിലും അതില്‍നിന്ന് ഒളിച്ചോടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ പിന്നീട് പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വികസന വിഷയത്തില്‍ ചര്‍ച്ചയ്ക്ക തയ്യാറാണെന്ന നിലപാടുമായി കെ സുരേന്ദ്രന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
Post Your Comments