ന്യൂഡല്‍ഹി: സമൂഹമാദ്ധ്യമങ്ങള്‍ വഴി ഇന്ത്യന്‍ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്ന കാരന്‍ അയിഷ ഹാദിമോണിഎന്ന ഫിലിപ്പീന്‍ സ്വദേശിനി അറസ്റ്റിൽ. ഫേസ്ബുക്ക്, ടെലിഗ്രാം,വാട്‌സപ്പ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങള്‍ വഴി കാരൻ ഇന്ത്യ അടക്കമുളള രാജ്യങ്ങളില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്തു എന്ന് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതിനെ തുടർന്നാണ് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണ ഏജന്‍സികള്‍ ഇവരെ കണ്ടെത്താൻ ശ്രമിച്ചത്.
കാരന്‍ പിടിയിലായതോടെ ഇവരുടെ വിവരങ്ങള്‍ക്ക് വേണ്ടി എന്‍ഐഎ ഫിലിപ്പൈന്‍സിനെ സമീപിക്കുമെന്നാണ് സൂചന.ഫിലിപ്പൈന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയുടെ നേതാവായിരുന്ന മുഹമ്മദ് ജാഫര്‍ മഹൂദിന്റെ വിധവയാണ് ഇവർ.
Post Your Comments