ഇടുക്കി: ഒകേ്ടാബര്‍ 24 ചൊവ്വാഴ്ച ഇടുക്കി ജില്ലയിലെ നാലു പഞ്ചായത്തുകളിൽ ഹര്‍ത്താല്‍. ഉപ്പുതറ, ഇരട്ടയാര്‍, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ എന്നീ പഞ്ചായത്തുകളാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംയുക്ത സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ഭൂരിഭാഗം കര്‍ഷകര്‍ താമസിക്കുന്ന സ്ഥലമായ മൂന്നു ചെയിന്‍ ഒഴിവാക്കി പത്തുചെയിന്‍ പ്രദേശത്ത് പട്ടയം നല്‍കാനുള്ള മന്ത്രിസഭ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ. പാട്ടായതിനായി നിരവധി സമരങ്ങൾ നടന്നെങ്കിലും പത്തുചെയിന്‍ നിവാസികള്‍ക്ക് പട്ടയം നല്‍കാതെ അവഗണിക്കുകയായിരുന്നു. ഇരു സർക്കാരുകളും അവഗണിച്ചെന്നാണ് പരാതി.
Post Your Comments