Latest NewsKeralaNews

ലോകത്തിന് മുമ്പില്‍ ഇന്ത്യയ്ക്ക് നാണക്കേടായി യുഡിഎഫ് ഹർത്താൽ

കൊച്ചി: ഫിഫ അണ്ടർ 17 വേൾഡ് കപ്പ് മത്സരങ്ങൾ നടക്കുന്ന ഒക്ടോബർ 13 -ന് കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ചതിലൂടെ ലോകത്തിനു മുന്നിൽ കേരളത്തെയും രാജ്യത്തെയും അപമാനിക്കുകയാണ് യു ഡി എഫ് ചെയ്തതെന്ന് സോഷ്യൽ മീഡിയ.കടുത്ത പ്രതിഷേധമാണ് ഹർത്താലിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഉള്ളത്.

യുഡിഎഫ് ഇനി ഹർത്താൽ നടത്തില്ലെന്ന് ഒരു മാസം മുൻപ് പ്രഖ്യാപിച്ചത്തിനു പിന്നാലെ രമേശ് ചെന്നിത്തല ഹർത്താൽ പ്രഖ്യാപിച്ചതിനെ പരിഹാസത്തോടെ പലരും വിമർശിക്കുന്നുണ്ട്. ജിഎസ്ടി, പെട്രോളിയം വിലവര്‍ധനവ് എന്നിങ്ങനെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button