
ദേവികുളം: റവന്യൂവകുപ്പിന്റെ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ച് ഇടുക്കിയിൽ നടക്കുന്ന ഹർത്താലിൽ പരക്കെ ആക്രമം. രാവിലെ വിദേശ വിനോദ സഞ്ചാര സംഘവുമായി എത്തിയ വാഹനം തടഞ്ഞ് നിര്‍ത്തി ഹര്‍ത്താല്‍ അനുകൂലികള്‍ ഡ്രൈവറെ മര്‍ദിച്ചു.
ദൃശ്യം പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് നേരെയും കല്ലേറുണ്ടായി. കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്താന്‍ ശ്രമിച്ചെങ്കിലും തടഞ്ഞ് നിര്‍ത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയത് മൂലം യാത്ര തുടര്‍ന്നില്ല.
സോഡാക്കുപ്പിയും മറ്റും റോഡില്‍ പൊട്ടിച്ചിട്ട് ഗതാഗതം തടസ്സം സൃഷ്ടിച്ചു. ഹര്‍ത്താലില്‍ നിന്നും സി.പി.ഐ വിട്ട് നില്‍ക്കുന്നത് കൊണ്ട് തന്നെ എന്ത് വിലകൊടുത്തും വിജയിപ്പിക്കുക എന്നതാണ് ഹര്‍ത്താല്‍ അനുകൂലികളുടെ ലക്ഷ്യം.
Post Your Comments