Latest NewsKeralaNews

സിപിഐഎം ഹര്‍ത്താല്‍ ആരംഭിച്ചു

ഇടുക്കി: ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. വട്ടവട പഞ്ചായത്ത് അംഗവും സിപിഐഎം പ്രവര്‍ത്തകനുമായ എസ്.വി കുമാറിന് കുത്തേറ്റ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കോവിലൂര്‍ സ്വദേശിയായ കുമാറിനെ കുത്തിയത് ബിജെപി പ്രവർത്തകനായ അറിവഴകനാണ് എന്ന് കുമാർ മൊഴി നൽകിയെന്നാണ് റിപ്പോർട്ട്.

കോവിലൂര്‍ സ്വദേശിയായ കുമാര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താല്‍ വൈകിട്ട് ആറ് വരെ തുടരും.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button