Latest NewsIndiaNews

ജിയോയ്ക്ക് ഭീഷണിയായി എയർടെൽ

റിലയൻസ്​ ജിയോയുടെ വഴിയെ വില കുറഞ്ഞ സ്മാർട്ട്​ഫോൺ പുറത്തിറക്കാനൊരുങ്ങി എയർടെൽ. 1399 രൂപ വിലയിൽ​ ‘മേരാ പെഹ്‍ല സ്മാർട്ട്​ഫോൺ’ എന്ന പേരിലാവും എയർടെല്ലിന്റെ 4ജി ഫോൺ വിപണിയിലെത്തുക. കാർബണിന്റെ A40 എന്ന മോഡലാണ്​ പ്രത്യേക ആനുകൂല്യങ്ങൾ നൽകി എയർടെൽ പുറത്തിറക്കുന്നത്​. ഡ്യുവല്‍ സിം സൗകര്യമുള്ള ആന്‍ഡ്രോയ്ഡ് ഫോണില്‍ വാട്സ്ആപ്പ്, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയും ലഭിക്കും.

കാർബൺ A40 ഇപ്പോൾ വിൽക്കുന്നത്​ 3499 രൂപക്കാണ്​. ഈ ഫോണിന്​ എയർടെൽ 1500 രൂപ കിഴിവ്​ നൽകും. മൂന്ന്​ വർഷത്തേക്ക്​ 169 എയർടെൽ പ്ലാൻ റിചാർജ്​ ചെയ്യണമെന്ന വ്യവസ്ഥയോട്​ കൂടിയാവും കിഴിവ്​ നൽകുക. ഈ പ്ലാനിൽ പരിധിയില്ലാത്ത കോളുകളും ദിവസവും 500 എംബി ഡാറ്റയും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button