Latest NewsNewsIndiaInternational

സുപ്രധാന നയതന്ത്ര ചര്‍ച്ചകള്‍ക്കു വേണ്ടി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഇന്ത്യയിലേക്ക്

വാഷിംഗ്ടണ്‍: സുപ്രധാന നയതന്ത്ര ചര്‍ച്ചകള്‍ക്കു വേണ്ടി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഇന്ത്യയിലേക്ക്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനാണ് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്. അടുത്ത് ആഴ്ച്ചയാണ് റെക്‌സ് ടില്ലേഴ്‌സണ്‍ ഇന്ത്യയില്‍ എത്തുക. ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായിട്ടാണ് റക്‌സ് ടില്ലേഴ്‌സ് ഇന്ത്യയില്‍ എത്തുന്നത്. ഖത്തര്‍, സൗദി അറേബ്യ, പാക്കിസ്ഥാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങങ്ങളും പരട്യനത്തില്‍ റെക്‌സ് ടില്ലേഴ്‌സ് സന്ദര്‍ശിക്കും. ടില്ലേഴ്‌സന്റെ ഏഷ്യന്‍ പര്യടനത്തിന്റെ തുടക്കം സൗദി അറേബ്യ സന്ദര്‍ശനത്തോടെയാണ്.

റെക്‌സ് സൗദിയിലെ നേതാക്കളുമായി ഗള്‍ഫ് പ്രതിസന്ധിയും യെമന്‍, ഇറാക്ക് പ്രശ്‌നങ്ങളും വിശദമായി ചര്‍ച്ച ചെയും. ഇന്ത്യയില്‍ മുതിര്‍ന്ന നേതാക്കളുമായി അദ്ദേഹം സുപ്രധാന നയതന്ത്ര വിഷയങ്ങള്‍ ചര്‍ച്ച ചെയുമെന്നാണ് ലഭിക്കുന്ന വിവരം.

 

shortlink

Post Your Comments


Back to top button