KeralaLatest NewsNews

മത വിശ്വാസങ്ങളിലും ആചാരങ്ങളിലും സര്‍ക്കാര്‍ കത്തി വെക്കരുത് : കത്തോലിക്ക സഭ

കൊച്ചി: ഞായറാഴ്ച സ്കൂള്‍ കായിക മേളകളും സ്കൂല്‍ മേളകളും സംഘടിപ്പിക്കുന്നത് കാരണം മതപരമായ പ്രാർത്ഥനകളില്‍ നിന്നും ചടങ്ങുകളില്‍ നിന്നും കുട്ടികള്‍ വിട്ട് നില്‍ക്കുന്നതായി കത്തോലിക്കാ സഭ. സംസ്ഥാനത്തെ സ്കൂള്‍ മേളകള്‍ ഞായറാഴ്ചകളില്‍ നടത്തുന്നത് മതാചാരങ്ങളില്‍ നിന്ന് അധ്യാപകരെയും കുട്ടികളെയും വിട്ടു നിൽക്കുന്നതിന് കാരണമാകുന്നു. ഇതിനെതിരെ പ്രതിഷേധവുമായി കത്തോലിക്ക സഭ രംഗത്ത് എത്തി.

കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ അഞ്ചു ദിവസമുള്ള സംസ്ഥാന സ്കൂള്‍ മേളകള്‍ മാത്രമാണു ഞായറാഴ്ചകളില്‍ ഉണ്ടായത് എന്നാല്‍ ഇപ്പോള്‍ മതാചാരങ്ങളെ വക വെക്കാതെ ഞായറാഴ്ച മാത്രമാണ് പരിുപാടികള്‍ സംഘടിപ്പിക്കുന്നത്. സര്‍ക്കാരിന്റെ ഈ രീതി അംഗീകരിക്കാനാവില്ല. വിദ്യാഭ്യാസ സംരക്ഷണയത്നത്തിന്റെ മറവില്‍ ഞായറാഴ്ച മേളകളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയാൽ ശക്തമായി പ്രതികരിക്കുമെന്ന് കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതി അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button