Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsInternational

ലൈംഗികമായി പീഡിപ്പിച്ച ശേഷം വീഡിയോ ഷൂട്ട് ചെയ്ത് നീലച്ചിത്ര കമ്പനിക്ക് വിറ്റു

 

ലണ്ടന്‍: ലൈംഗികമായി പീഡിപ്പിച്ചതിനു ശേഷം വീഡിയോ ഷൂട്ട് ചെയ്ത് നീലച്ചിത്ര കമ്പനിയ്ക്ക് വിറ്റു. സംഭവത്തെ തുടര്‍ന്ന് മാഞ്ചസ്റ്ററിലെ മോസ്റ്റണിലുള്ള 36കാരി ഡാന്‍ ഡേവീസിനെ 15 വര്‍ഷം തടവിലിടാന്‍ മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി വിധിച്ചു. 11 കാരന്‍ പയ്യനെ ലൈംഗികമായ പീഡിപ്പിച്ച ശേഷം അതിന്റെ വീഡിയോ ഷൂട്ട് ചെയ്ത് നീലച്ചിത്ര കമ്പനിക്ക് വിറ്റുവെന്നാണ് കുറ്റം.

പയ്യനെ വശീകരിച്ച് തന്റെ ഫ്‌ളാറ്റിലേക്ക് കൂട്ടിക്കൊണ്ട് പോയതിന് ശേഷമായിരുന്നു യുവതി പീഡനം നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. ഡാന്‍ ആണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് യുവതിയുടെ പാര്‍ട്ണര്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ ബോധിപ്പിക്കപ്പെട്ടിരുന്നു. രണ്ടു വര്‍ഷമായി യുവതി ഈ ആണ്‍കുട്ടിക്ക് പുറകില്‍ തന്നെയായിരുന്നുവെന്നും അതിനിടെ ഇവരില്‍ നിന്നും ആണ്‍കുട്ടിക്ക് നിരവധി ദുരനുഭവങ്ങളുണ്ടായിരുന്നുവെന്നും ബോധിപ്പിക്കപ്പെട്ടിരുന്നു.

യുവതിയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് പോകാന്‍ ആണ്‍കുട്ടി ശ്രമിക്കുന്നുണ്ടെങ്കിലും അതിത് സാധിക്കുന്നില്ലെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. വ്യക്തമായ തെളിവുകളോടെ തനിക്ക് മേല്‍ ചുമത്തിയിരിക്കുന്ന 12 ചാര്‍ജുകളും ഡാന്‍ നിഷേധിച്ചിരുന്നു. 11കാരന്‍ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ കളവാണെന്നും യുവതി വാദിച്ചിരുന്നു. തനിക്കെതിരെയുള്ള വിധിപ്രസ്താവന ജഡ്ജ് റെക്കോര്‍ഡര്‍ പീറ്റര്‍ ആതെര്‍ട്ടന്‍ പുറപ്പെടുവിക്കുമ്പോള്‍ യുവതി നിര്‍വികാരയായിട്ടാണ് കാണപ്പെട്ടിരുന്നത്.

കുട്ടിയുടെ ചാപല്യത്തെ ചൂഷണം ചെയ്ത വളരെ അപൂര്‍വമായ കേസാണിതെന്നും ജഡ്ജ് എടുത്ത് കാട്ടിയിരുന്നു. ആണ്‍കുട്ടി വെളിപ്പെടുത്തിയ പീഡനവിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും 11കാരന്‍ അനുഭവിച്ച നരകയാതനകള്‍ അതിലൂടെ വ്യക്തമാകുന്നുണ്ടെന്നും ജഡ്ജ് അഭിപ്രായപ്പെട്ടു. ആണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് പുറമെ അതിന്റെ വീഡിയോകളും ഫോട്ടോകളും മറ്റുള്ളവരുമായി പങ്ക് വച്ചുവെന്നതും കടുത്ത കുറ്റമായി കോടതി വിലയിരുത്തുന്നുണ്ട്. സംഭവം വെളിച്ചത്ത് വന്നതിനെ തുടര്‍ന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ സാല്‍ഫോര്‍ഡിലുള്ള ഇവരുടെ ഫ്‌ളാറ്റില്‍ പൊലീസ് പരിശോധന നടത്തുകയും ലാപ് ടോപ്പ് , ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടര്‍ എന്നിവ കണ്ടെത്തുകയും ചെയ്തിരുന്നു. ഇവ ഉപയോഗിച്ചാണ് ഡാനിന്റെ പാര്‍ട്ണര്‍ നീലച്ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്തിരുന്നതെന്നും തെളിഞ്ഞിട്ടുണ്ട്.

തനിക്കേറ്റ അപ്രതീക്ഷിതമായ പീഡനത്തെ തുടര്‍ന്ന് ആകെ തകര്‍ന്ന് പോയെന്നാണ് ഇപ്പോള്‍ 16 വയസുള്ളആണ്‍കുട്ടി പൊലീസിന് നല്‍കിയ പ്രസ്താവനയിലൂടെ വെളിപ്പെടുത്തുന്നത്. യുവതി തന്നെ അടിക്കുകയും മുറിവേല്‍പ്പിക്കുകയും കഠിനമായി പീഡിപ്പിക്കുകയും അതില്‍ ആനന്ദം കൊണ്ട് ചിരിക്കുകയും ചെയ്തിരുന്നുവെന്ന് ആണ്‍കുട്ടി ബോധിപ്പിച്ചിരുന്നു. സംഭവത്തിന് ശേഷം ആണ്‍കുട്ടി സ്വയം ഉള്‍വലിഞ്ഞ അവസ്ഥയിലായിരുന്നുവെന്നും അധികൃതരെ പോലും അവന് വിശ്വാസമില്ലാതായിത്തീര്‍ന്നിരുന്നുവെന്നും പ്രോസിക്യൂട്ടറായ ഹെന്‍ ട്രി ബ്ലാക്ക്ഷാ കോടതിയില്‍ ബോധിപ്പിച്ചു. ഒരു പ്രത്യേക മാനസികാവസ്ഥയുള്ളതിനാലാണ് ഡാന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്നാണ് അവരുടെ ലോയറായ ആന്‍ഡ്രൂ മാര്‍സ് വാദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button