തമിഴ് നടന്‍ വിജയ് നായകനായ മെര്‍സലിലെ രംഗങ്ങള്‍ നീക്കം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിലെ ചില രംഗങ്ങള്‍ ജി.എസ്.ടി.യെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിക്കുന്നതായി ബി.ജെ.പി. തമിഴ്‌നാട് ഘടകം ആരോപിച്ചിരുന്നു. ഇത് നീക്കം ചെയണമെന്ന ആവശ്യവുമായി ബി.ജെ.പി. തമിഴ്‌നാട് ഘടകം രംഗത്ത് വരുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരുടെ ആവശ്യത്തിനു ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സമ്മതം അറിയിച്ചത്.
ഇതു സംബന്ധിച്ച വാര്‍ത്ത ചില മാധ്യമങ്ങളില്‍ വന്നിരുന്നു. പക്ഷേ ഇതു വരെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍,സംവിധായകന്‍ അറ്റ്‌ലി, നായകനായ വിജയ് എന്നിവര്‍ വിഷയത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മോദി സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളായ ചരക്കു സേവന നികുതിയെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും ചിത്രത്തില്‍ പരിഹസിക്കുന്നു. ഇതു നടനായ വിജയുടെ രാഷ്ട്രീയ താത്പര്യങ്ങളാണ് വ്യക്തമാക്കുന്നത്. ഈ രംഗങ്ങള്‍ അതു കൊണ്ട് ചിത്രത്തില്‍ നിന്നും നീക്കം ചെയ്യണമെന്നായിരുന്നു ബി.ജെ.പി. തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് തമിളിസൈ സൗന്ദര്‍രാജന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. അതേസമയം ചിത്രത്തിലെ രംഗങ്ങള്‍ നീക്കം ചെയാന്‍ പാടില്ല. ജനങ്ങളുടെ യഥാര്‍ഥ ജീവിതത്തിന്റെ പ്രതിഫലനമാണ് സിനിമയെന്ന പ്രസ്താവനുമായി നിരവധി സിനിമാ പ്രവര്‍ത്തകരും രംഗത്ത് എത്തിയിരുന്നു.
ചിത്രത്തില്‍ വടിവേലുവിന്റെ കഥാപാത്രം പോക്കറ്റടിക്കാന്‍ ശ്രമിക്കുന്ന അവസരത്തില്‍ കാലിയായ പേഴ്‌സ് തുറന്നു കാട്ടി ഡിജിറ്റല്‍ ഇന്ത്യയ്ക്കു നന്ദി പറയുന്നുണ്ട്. പിന്നീട് വിജയുടെ കഥാപാത്രം ഇന്ത്യയിലെയും സിംഗപ്പൂരിലെയും ജിഎസ്ടിയെ താരതമ്യം ചെയ്യുന്ന രംഗമുണ്ട്. ഈ രംഗങ്ങളാണ് എതിര്‍പ്പിനു കാരണമായത്.
Post Your Comments