ന്യൂഡല്‍ഹി: തീവണ്ടികളുടെ യാത്രാസമയത്തില്‍ രണ്ട് മണിക്കൂര്‍വരെ കുറവ് വരുത്താനൊരുങ്ങി റെയിൽവേ. പ്രധാന തീവണ്ടികളുടെ യാത്രാ സമയത്തില്‍ 15 മിനിട്ട് മുതല്‍ രണ്ട് മണിക്കൂര്‍ വരെ കുറവ് വരുത്താന്‍ റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ ഈമാസം ആദ്യം നിര്‍ദ്ദേശം നല്‍കിയിരുന്നു. നവംബറില്‍ പുറത്തിറക്കുന്ന പുതിയ ടൈംടേബിളില്‍ സമയമാറ്റം വ്യക്തമാക്കും.
മെയില്‍, എക്സ്പ്രസ് തീവണ്ടികളടക്കം 50 തീവണ്ടികള്‍ സൂപ്പര്‍ ഫാസ്റ്റ് തീവണ്ടികളാക്കാന്‍ റെയില്‍വെ നീക്കം തുടങ്ങിയിട്ടുണ്ട്. തീവണ്ടികള്‍ സ്റ്റേഷനില്‍ നിര്‍ത്തുന്ന സമയത്തില്‍ കുറവ് വരുത്താനും നീക്കമുണ്ട്. യാത്രക്കാര്‍ കുറവുള്ള സ്റ്റേഷനുകളില്‍ തീവണ്ടികള്‍ നിര്‍ത്തുന്നത് ഒഴിവാക്കുമെന്നും സൂചനയുണ്ട്.
Post Your Comments