മീ ടു ഹാഷ് ടാഗിന് ഐക്യദാർഡ്യം പ്രക്യാപിച്ച് ഇന്ത്യന്‍ നടിമാരും രംഗത്ത്. സ്ത്രീകള്‍ക്ക് സംഭവിച്ച ലൈംഗികാതിക്രമങ്ങള്‍ ടിറ്ററിലൂടെ പങ്കുവെയ്ക്കുകയാണ് മീ ടു ഹാഷ് ടാഗില്‍ വരുന്ന പോസ്റ്റുകള്‍. ഇന്ത്യയിലും സാമൂഹികപ്രവര്‍ത്തകരെയും ബോളിവുഡ് താരങ്ങളായ കൊങ്കണ സെന്‍ , കങ്കണ രണൌത്ത്, രാധിക ആപ്തെ ഉള്‍പ്പെടെ ഒറ്റെരെപ്പേര്‍ പ്രചാരണത്തിനു ഐക്യദാർഡ്യം പ്രകടിപ്പിച്ച് രംഗത്തെത്തി.
പ്രശ്നം എങ്ങനെ പരിഹരിക്കണമെന്ന് ആഴത്തില്‍ ചിന്തിക്കണമെന്ന്. അമേരിക്കൻ അഭിനേത്രിയും സാമൂഹ്യ പ്രവർത്തകയുമായ അലീസ മിലാനോയുടെ ട്വീറ്റാണ് ക്യാംപെയ്ന് തുടക്കം കറിച്ചത്. സുഹൃത്തിൽ നിന്നു ലഭിച്ച നിർദേശത്തെ ഉൾക്കൊണ്ടാണ് പീഡനത്തിനിരയായവർ അത് തുറന്ന് പറയണമെന്നന്നും തങ്ങളുടെ നവമാധ്യമ ഇടങ്ങളിൽ “മീ ടു’ എന്ന് രേഖപ്പെടുത്തണമെന്നും അലീസ ആവശ്യപ്പെട്ടത്.
അലീസയുടെ നിർദേശത്തെ മറ്റുള്ളവർ ഇരുകൈയും നീട്ടി സ്വീകരിച്ചു. മലയാളി നടിമാരായ റിമാ കല്ലിങ്കലും സജിത മഠത്തിലുമുള്‍പ്പടെയുള്ള താരങ്ങളും ഷാഹിന നഫീസയും, അനിലയുമടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ഹാഷ് ടാഗിനൊപ്പം ചേര്‍ന്ന് രംഗത്തെത്തിയിരുന്നു.
Post Your Comments