കൊച്ചി: മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചൈന സന്ദര്‍ശിക്കുന്നത് വിലക്കിയത് ദേശതാല്‍പര്യത്തിനു വിരുദ്ധമായതിനാലാണെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ചൈന സന്ദര്‍ശനത്തിന് അനുമതി നിഷേധിക്കാനുണ്ടായ കാരണം വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോഴായിരുന്നു മറുപടി.
യുഎന്നിന്റെ കീഴിലുള്ള ലോക ടൂറിസം ഓര്‍ഗനൈസേഷന്‍സ് യോഗം രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്ന് കാണിച്ചാണ് കടകംപള്ളി സുരേന്ദ്രന്റെ ചൈന സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.
മന്ത്രി പങ്കെടുക്കേണ്ട പരിപാടിയുടെ രാഷ്ട്രീയ വശങ്ങള്‍ വിശദമായി പരിശോധിച്ച് വിദേശകാര്യ മന്ത്രാലയം റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ കടകംപള്ളിയുടെ സന്ദര്‍ശനം രാജ്യ താത്പര്യത്തിന് വിരുദ്ധമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Post Your Comments