നെടുമ്പാശേരി: സംസ്ഥാനത്ത് വൻ സ്വര്‍ണ വേട്ട. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്. സംഭവത്തില്‍ രണ്ടു സുഡാന് സ്വദേശിനികളെ പിടികൂടി. ഇതു തുടര്‍ച്ചയായി അഞ്ചാം ദിനമാണ് നെടുമ്പാശേരിയില്‍ സ്വര്‍ണ കടത്ത് പിടികൂടിയത്. 340 ഗ്രാം സ്വര്‍ണമാണ് ഒരാളില്‍ നിന്നും പിടിച്ചത്. മറ്റേ സ്ത്രീയില്‍ നിന്ന് 288 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്.
ഇവരില്‍ നിന്നും പിടിച്ച സ്വര്‍ണത്തിന് വിപണിയില്‍ 16 ലക്ഷത്തിലേറെ രൂപ വിലമതിക്കും. സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് സുഡാന് സ്വദേശിനികളായ ഇരുവരും സംസ്ഥാനത്ത് എത്തിയത്. രണ്ടു പേരും പര്‍ദ്ദയാണ് ധരിച്ചിരുന്നത്. വസ്ത്രങ്ങള്‍ക്കകത്ത് സ്വര്‍ണ ആഭരണങ്ങൾ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഇരുവരും കസ്റ്റംസ് ഇന്റലിജന്‍സിന്റെ പരിശോധനയിലാണ് പിടിക്കപ്പെട്ടത്.
Post Your Comments