Latest NewsKeralaNews

സംസ്ഥാനത്ത് വൻ സ്വ​ര്‍​ണ വേട്ട

നെ​ടുമ്പാ​ശേ​രി: സംസ്ഥാനത്ത് വൻ സ്വ​ര്‍​ണ വേട്ട. നെ​ടുമ്പാ​ശേ​രി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തിലായിരുന്നു കടത്താന്‍ ശ്രമിച്ച സ്വ​ര്‍​ണം പിടികൂടിയത്. സംഭവത്തില്‍ ര​ണ്ടു സു​ഡാ​ന്‍ സ്വ​ദേ​ശി​നി​കളെ പിടികൂടി. ഇതു തു​ട​ര്‍​ച്ച​യാ​യി അ​ഞ്ചാം ദിനമാണ് നെ​ടുമ്പാ​ശേ​രിയില്‍ സ്വര്‍​ണ കടത്ത് പിടികൂടിയത്. 340 ഗ്രാം ​സ്വ​ര്‍​ണമാണ് ഒ​രാ​ളില്‍ നിന്നും പിടിച്ചത്. മറ്റേ സ്ത്രീയില്‍ ​നി​ന്ന് 288 ഗ്രാം ​സ്വ​ര്‍​ണ​മാണ് പിടിച്ചത്.

ഇവരില്‍ നിന്നും പിടിച്ച സ്വ​ര്‍​ണ​ത്തി​ന് വിപണിയില്‍ 16 ല​ക്ഷ​ത്തി​ലേ​റെ രൂ​പ വിലമതിക്കും. സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​ന​ത്തി​ലാ​ണ് സു​ഡാ​ന്‍ സ്വ​ദേ​ശി​നി​കളായ ഇ​രു​വ​രും സംസ്ഥാനത്ത് എത്തിയത്. രണ്ടു പേരും പ​ര്‍​ദ്ദയാണ് ധ​രി​ച്ചിരുന്നത്. വ​സ്ത്ര​ങ്ങ​ള്‍​ക്ക​കത്ത് സ്വ​ര്‍​ണ ആഭരണങ്ങൾ ഒ​ളി​പ്പി​ച്ചു കടത്താനായിരുന്നു ശ്രമം. ഇരുവരും ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റെ പ​രി​ശോ​ധ​ന​യിലാണ് പിടിക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button