KeralaLatest NewsNews

ഉ​മ്മ​ന്‍​ചാ​ണ്ടി പ​രാ​തി​ക്കാ​ര​നെ സ്വാ​ധീ​നി​ച്ചുവെന്ന ആരോപണവുമായി ബി​ജു രാ​ധാ​കൃ​ഷ്ണ​ന്‍ രംഗത്ത്

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി പ​രാ​തി​ക്കാ​ര​നെ സ്വാ​ധീ​നി​ച്ചുവെന്ന ആരോപണവുമായി ബി​ജു രാ​ധാ​കൃ​ഷ്ണ​ന്‍ രംഗത്ത്. ബം​ഗ​ളൂ​രു സോളാർ കേ​സിലായിരുന്നു ഉ​മ്മ​ന്‍​ചാ​ണ്ടിയുടെ ഈ നീക്കം. ഉ​മ്മ​ന്‍​ചാ​ണ്ടി ഇ​ട​പെ​ട്ടത് തെ​ളി​വു​ക​ള്‍ കോ​ട​തി​യി​ലെത്തുന്നത് തടയാന്‍ വേണ്ടിയായിരുന്നു എന്നു ബി​ജു ആ​രോ​പിച്ചു. ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് സോ​ളാ​റി​ലെ ര​ണ്ടു കേ​സു​ക​ളി​ല്‍ നേരിട്ട് പങ്കുണ്ടെന്നും ബി​ജു കൂട്ടിച്ചേർത്തു.

ഇതു സംബന്ധിച്ച കത്ത് ബി​ജു രാ​ധാ​കൃ​ഷ്ണ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്കു ന​ല്‍​കും. അ​ഭി​ഭാ​ഷ​കയ്ക്കു​ ആരോപണം അടങ്ങിയ കത്ത് ബി​ജു രാ​ധാ​കൃ​ഷ്ണ​ന്‍ നല്‍കി. ഇതു അ​ഭി​ഭാ​ഷ​ക മു​ഖ്യ​മ​ന്ത്രിയെ ഏ​ല്‍​പ്പിക്കും. തി​ങ്ക​ളാ​ഴ്ച ക​ത്ത് മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും അ​ഭി​ഭാ​ഷ​ക ന​ല്‍​കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button