കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതില്‍ അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദമില്ലെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം നിര്‍ണായക വഴിത്തിരിവിലെത്തിയ സമയത്താണ് റൂറൽ എസ് പിയുടെ പ്രതികരണം. നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം എന്ന് സമര്‍പ്പിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് എ വി ജോര്‍ജ് വ്യക്തമാക്കി.
അന്വേഷണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുപറയാനാകില്ലെന്നും കൂടുതല്‍ പേരുടെ മൊഴി എടുക്കുമോ എന്ന് വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വ്യാഴാഴ്ച രാത്രി എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ അന്വേഷണസംഘത്തിെന്റ നിര്‍ണായക യോഗം ചേര്‍ന്നിരുന്നു. ദിലീപിനെതിരായ തെളിവുകള്‍ യോഗം വിലയിരുത്തി. കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ നിയമവശങ്ങള്‍ അന്വേഷിക്കാനും തീരുമാനിച്ചിരുന്നു.
Post Your Comments