Latest NewsTechnology

ജിയോ വരിക്കാർക്ക് ഒരു ദുഃഖവാർത്ത

മുംബൈ ; ജിയോ വരിക്കാർക്ക് ഒരു ദുഃഖവാർത്ത. നിരക്കു വർദ്ധനയോടെ പുതിയ പ്ലാനുകൾ കമ്പനി അവതരിപ്പിച്ചു. 270 കോടിയുടെ നഷ്​ടം സാമ്പത്തിക വര്‍ഷത്തി​​െന്‍റ രണ്ടാം പാദത്തില്‍ കമ്പനിക്ക്നേരിട്ടതിനെ തുടർന്നാണ് നിരക്ക് വർദ്ധനയോട് കൂടി പുതിയ പ്ലാനുകളുമായി രംഗത്തെത്തിയത്. ഇപ്രകാരം വരിക്കാർക്ക് ഏറെ പ്രിയമുള്ള ധന്‍ ധനാ ധന്‍ ഒാഫര്‍ ഇനി ലഭിക്കണമെങ്കില്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും.

84 ദിവ​സത്തേക്ക്​ പ്രതിദിനം 1ജി.ബി 4ജി ഡാറ്റയും സൗജന്യ കോളുകളുമുള്ള 399 രൂപയുടെ ഒാഫർ ഇനി ലഭിക്കണമെങ്കിൽ 459 രൂപ നല്‍കണം. 399 രൂപക്ക്​ 70 ദിവ​സത്തേക്ക്​ ഡാറ്റയും കോളുകളും ലഭിക്കുന്നതായിരിക്കും ഇനി ​ ജിയോയുടെ പുതിയ ധന്‍ ധനാ ധന്‍ പ്ലാന്‍. ​ 49 ദി​വ​സത്തേക്ക്​ പ്രതിദിനം 2 ജി.ബി ഡാറ്റയും അണ്‍ലിമിറ്റഡ്​ കോളുകളും നല്‍കുന്ന 509 രൂപയുടെ പ്ലാനും ലഭ്യമാണ്.

7,14,28 ദിവസം കാലാവധിയുള്ള 57,98,149 രൂപയുടെ പ്ലാനുകളും കമ്പനി അവതരിപ്പിച്ചു. ഇൗ പ്ലാനുകളില്‍ യഥാക്രമം 1.05ജി.ബി, 2.1 ജി.ബി, 4.2 ജി.ബി ഡാറ്റ ലഭിക്കും. പ്രതിദിനം 4ജി വേഗതയില്‍ 150 എം.ബി ഡാറ്റയാണ്​ ഉപയോഗിക്കാന്‍ സാധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button