Latest NewsKerala

ഹർത്താൽ ദിനത്തിലുണ്ടായ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന യുവതിക്ക് ദാരുണാന്ത്യം

തൃശൂർ ; ഹർത്താൽ ദിനത്തിലുണ്ടായ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന യുവതിക്ക് ദാരുണാന്ത്യം പിന്നിലിരുന്ന പെൺകുട്ടിയുടെ നില ഗുരുതരം. കാർ സ്കൂട്ടറിൽ ഇടിച്ച് പങ്ങട വിജയാദ്രിയില്‍ ഹരിദാസിന്റെ മകളും തൃശൂര്‍ യുഐടി ഗ്ലോബല്‍ ജീവനക്കാരിയുമായ രാഖി ഹരിദാസ്( 25) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. പിന്നിലിരുന്നു സഞ്ചരിച്ച സുഹൃത്ത്‌ ആതിര രാമചന്ദ്രന്റെ (24) നില ഗുരുതരമായി തുടരുന്നു.

യുവതികള്‍ സുഹൃത്തുക്കള്‍ക്കൊപ്പം വിനേദ സഞ്ചാരത്തിന് പോകവേ അതിരപ്പള്ളി പൊലീസ് സ്റ്റേഷനു സമീപം ട്രൈബല്‍ ഹോസ്റ്റലിനു മുന്‍വശത്തു ഏറണാകുളം വാഴക്കല ഭാഗത്തെ ജുവലറിയിലെ ജീവനക്കാര്‍ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നെന് പോലീസ് പറഞ്ഞു. ഗുരുതര പരുക്കേറ്റ രാഖിയെ എറണാകുളത്തു സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button