Latest NewsKeralaNews

വിലക്കിയാല്‍ മറ്റു രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കും-ശ്രീശാന്ത്‌

ദുബായ്•വീണ്ടും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ ബി.സി.സി.ഐ നടപടിയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്‌. ഇന്ത്യയില്‍ കളിക്കാന്‍ വിലക്കിയാല്‍ മറ്റ്​ അന്താരാഷ്​ട്ര ടീമുകള്‍ക്കു വേണ്ടി ക്രീസിലിറങ്ങുന്നത്​ ആലോചിക്കുമെന്ന് ശ്രീശാന്ത്‌ പറഞ്ഞു.

കുറ്റം ചെയ്​തെന്ന്​ യാതൊരു തെളിവുമില്ലാഞ്ഞിട്ടും തന്നെ കളിക്കളത്തിന് നിര്‍ത്തുമ്പോള്‍ വ്യക്തമായ തെളിവ് ഉള്ളവരെ നിസാര ശിക്ഷകള്‍ നല്‍കി കളികക്ന്‍ അനുവദിക്കുന്നു. ബി.സി.സി.​െഎ ഗൂഢാലോചന നടത്തിയെന്നു തന്നെയാണ്​ അനുമാനിക്കേണ്ടതെന്നും ശ്രീശാന്ത്‌ ദുബായില്‍ പറഞ്ഞു.

മലയാളിയായ തന്നെ രക്ഷിക്കാനും പിന്തുണക്കാനും ശക്​തരായ ആളുകളെത്തില്ല.എന്നാല്‍ ക്രിക്കറ്റ്​ പ്രേമികളും മലയാളി സമൂഹവും തനിക്കൊപ്പമുമുണ്ട്. അവരെ നിരാശപ്പെടുത്താതിരിക്കാന്‍ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ശ്രീശാന്ത്‌ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button