ചെന്നൈ: ഷോപ്പിംഗ് മാളിൽ വെച്ച് കാമുകിയുമായി തർക്കം കാമുകൻ മാളിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ചെന്നൈയിലെ വടപളനിയിലുള്ള മാളിനു മുകളില്‍ നിന്നും ഒരു സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനായ യുവരാജ്(27) ആണ് ആത്മഹത്യ ചെയ്തത്.
രാവിലെ 11 മണിയോടെ കാമുകിയുമായി മാളിലെത്തിയ യുവരാജ് 2.45 ഓടെ ഫുഡ് കോര്‍ട്ടിലേക്ക് പോവുകയും അവിടെ വച്ച് ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തര്‍ക്കം മൂത്തപ്പോള്‍ യുവതിയുടെ ആരോപണങ്ങളിൽ മനംനൊന്ത് യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടുകയായിരുന്നു. ഉടൻ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഡിന്‍ഡിഗല്‍ സ്വദേശിയായ പെണ്‍കുട്ടി യും യുവാവും തമ്മിൽ മൂന്ന് വര്‍ഷത്തെ പരിചയമാണുള്ളത്. ദീപാവലി ആഘോഷിക്കുവാനായി ചെന്നൈയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ഇരുവരുമെന്നാണ് വിവരം.
Post Your Comments