ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ തരംഗമായി നിൽക്കുമ്പോൾ പ്രതിപക്ഷത്തിന് അതുകണ്ട് വെറുതെ ഇരിക്കാൻ കഴിയില്ല. ഭരണപക്ഷത്തോടുള്ള പ്രതിഷേധത്തിന്‍റെ തെളിവാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പുതിയ നീക്കം. നിലവിലുള്ള ട്വിറ്റർ ‘പേരു’ മാറ്റാനൊരുങ്ങുകയാണ് രാഹുൽ ‘ഓഫീസ് ഓഫ് ആര്‍ ജി’ (Office of RG) എന്ന പേരിലായിരുന്നു മുമ്പ് ട്വിറ്റര്‍ അക്കൗണ്ട്.ഇത് രാഹുല്‍ എന്നോ രാഹുല്‍ ഗാന്ധിയെന്നോ മാറ്റാനാണ് ശ്രമം.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഉടനെത്തുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ട്വിറ്ററിലെ പേരുമാറ്റമെന്നതും ശ്രദ്ധേയമാണ്.ബി ജെ പിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ആക്ഷേപഹാസ്യത്തിലും വിമര്‍ശനത്തിലും ഊന്നിയുള്ള ട്വീറ്റുകളാണ് ഈയടുത്തായി രാഹുലിന്‍റെ അക്കൗണ്ടില്‍നിന്ന് ഉണ്ടാകുന്നത്.രാഹുലിന്‍റെ ട്വീറ്റുകള്‍ക്ക് മുമ്പത്തെക്കാള്‍ ഇപ്പോള്‍ ആരാധകരും ഏറെയാണ്.
നിലവില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള രാഹുലിന്‍റെ ആശയവിനിമയം കൈകാര്യം ചെയ്യുന്നത് കന്നഡ നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ദിവ്യ സ്പന്ദനയാണ്. 37 ലക്ഷത്തിലധികം ആളുകളാണ് നിലവില്‍ ഓഫീസ് ഓഫ് ആര്‍ ജി എന്ന അക്കൗണ്ടിനെ പിന്തുടരുന്നത്. മൂന്നുകോടിയലധികം ആളുകളാണ് നരേന്ദ്രമോദിയെ പിന്തുടരുന്നത്.
Post Your Comments