കൊല്ലം: കലാലയങ്ങളില്‍ രാഷ്ടീയം നിരോധിച്ച് കൊണ്ടുളള ഹൈക്കോടതി ഉത്തരവ് അപമാനകരമാണെന്ന് എം എ ബേബി. കൊല്ലം ടൌണ്‍ ഹാളില്‍ കോളേജ് യൂണിയന് ഭാരവാഹികള്‍ക്ക് സ്വീകരണത്തിന്റെയും ശിൽപശാലയുടെയും ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്ത് പോലും കലാലയ രാഷ്ട്രീയം നിരോധിച്ച ഉത്തരവ് നടപ്പാക്കിയിട്ടില്ല. കോടതി അലക്ഷ്യമാണ് പറഞ്ഞതെങ്കില്‍ വിശദീകരണം നല്കാന് താന്‍ തയാറാണെന്നും എം.എ ബേബി വ്യക്തമാക്കി.
ആത്മഹത്യക്കും കൊലയ്ക്കുമിടയിലൂടെയാണ് കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവിതം മുന്നോട്ട് പോകുന്നത്. സമൂഹത്തിലെ വലിയൊരു വിഭാഗത്തെ ഇരുട്ടിന്റെ ശക്തികള്‍ ചങ്ങലയ്ക്കിട്ടിരിക്കുകയാണ്. അത് പൊട്ടിച്ചെറിയണമെന്നും വിശാല ജനാധിപത്യ മൂല്യങ്ങളില്‍ നിന്ന് ജയിച്ച് വന്ന വിദ്യാര്‍ത്ഥി സമൂഹത്തിന് അത്തരം മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ കഴിയണമെന്നും എം എ ബേബി കൂട്ടിച്ചേർത്തു.
Post Your Comments