കൊല്‍ക്കത്ത: വാണിജ്യ സമുച്ചയത്തില്‍ വന്‍ തീപ്പിടിത്തം. ജവഹര്‍ലാല്‍ നെഹ്രു റോഡിലെ എല്‍.ഐ.സി ബില്‍ഡിങ്ങിലാണ് വന്‍ തീപ്പിടിത്തമുണ്ടായത്. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ കെടുത്താന്‍ പത്ത് ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ചാണ് ശ്രമിക്കുന്നത്. തീ ശ്രദ്ധയില്‍പ്പെട്ടത് രാവിലെ 10.20 ഓടെയാണ്.
കെട്ടിടത്തിന്റെ 16, 17 നിലകളിൽ തീ ആളിക്കത്തി. തീ അതിവേഗമാണ് പടര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ നിലകളില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗ്ലോബല്‍ മാര്‍ക്കറ്റ് ഓഫീസിന്റെ സെര്‍വര്‍ റൂമുകളാണ് പ്രവര്‍ത്തിച്ചുവന്നത്. തീപിടിച്ച കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് എസ്.ബി.ഐ ചീഫ് ജനറല്‍ മാനേജര്‍ പി.പി സെന്‍ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.
എല്‍.ഐ.സിയുടെ 19 നിലകളുള്ള ജീവന്‍ സുധ ബില്‍ഡിങ്ങില്‍ എസ്.ബി.ഐയുടെയും എല്‍.ഐ.സിയുടെയും ഓഫീസുകളും നിരവധി ധനകാര്യ സ്ഥാപനങ്ങളുമാണ് പ്രവര്‍ത്തിക്കുന്നത്.
Post Your Comments