
കൊച്ചി: ചെഗുവേര ഇന്ത്യന്‍ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നവീദ് പ്രസാദ്.ചെഗുവേരയാണ് ഇന്ത്യന്‍ യുവാക്കളെ വഴി തെറ്റിക്കുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ചെഗുവേരയുടെ ടീ ഷര്‍ട്ടും റെയ്ബാന്‍ ഗ്ലാസ്സും ലോ വേസ്റ്റ് ജീന്‍സും അനുകരിക്കുന്നുവെന്നും നവീദ് പ്രസാദ് പറഞ്ഞു.
മാന്നാനം കെഇ കോളേജ് വിദ്യാര്‍ത്ഥി സമരത്തിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് നവനീത് പ്രസാദ് സിങിന്റെ പരാമര്‍ശം.
മാന്നാനം കോളേജ് പ്രിന്‍സിപ്പലിനെ ഘരാവൊ ചെയ്ത വിദ്യാര്‍ത്ഥികള്‍കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും അറസ്റ്റ് വൈകുന്നതെന്തന്ന് കോടതി ചോദിച്ചു. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ വേണ്ടി വന്നാല്‍ വീട്ടില്‍ ചെന്ന് അറസ്റ്റ് ചെയ്യണമെന്നും കോടതി പറഞ്ഞു.
വിദ്യാര്‍ത്ഥി സംഘടനകള്‍ കലാലയങ്ങളെ ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കരുതെന്നും പഠിക്കുന്നതും പഠിപ്പിക്കുന്നതുമായ ഇടങ്ങളില്‍ എന്തിനാണ് രാഷ്ടീയപ്രവര്‍ത്തനമെന്നും പള്ളിയിലോ അമ്പലത്തിലോ ധര്‍ണ നടത്താറുണ്ടോ എന്നും കോടതി ചോദിച്ചു.
Post Your Comments