Latest NewsNewsIndia

ശുദ്ധവെള്ളം ലഭ്യമാക്കാൻ ഐആർസിടിസിയുടെ വാട്ടര്‍ വെന്‍റിംഗ് മെഷീന്‍ വരുന്നു

റെയില്‍വേ സ്റ്റേഷനുകളില്‍ കുറഞ്ഞ വിലയ്ക്ക് ശുദ്ധവെള്ളം വിൽക്കാനുള്ള പദ്ധതി വരുന്നു. IRCTC യുടെ വാട്ടര്‍ വെന്‍റിംഗ് മെഷീന്‍ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിക്കാനാണ് പദ്ധതി. നിലവില്‍ 1ലിറ്റര്‍ കുപ്പിവെള്ളത്തിന് 15 രൂപയാണെങ്കില്‍ ഈ മെഷീനില്‍ 5 രൂപമാത്രം മതിയാകും. ആധുനിക സാങ്കേതികതയില്‍ ശുദ്ധീകരിച്ച തണുപ്പിച്ച വെള്ളമാണ് ഇവിടെ നിന്നും ലഭിക്കുക.

300 മില്ലിക്ക് 1രൂപ(വ്യക്തികള്‍ക്കുളള കുപ്പി) ,2 രൂപ (വാട്ടര്‍ പോയിന്‍റ് കണ്ടെയ്നറുകളില്‍) 500 മില്ലിക്ക് 3 ഉം 5 ഉം യഥാക്രമം എന്ന രീതിയിലാണ് വിൽക്കുന്നത്. മെഷീന്‍ മെയിന്‍ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ ഇൻസ്റ്റാൾ ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button