ചേര്‍ത്തല: ഗ്രാമത്തിലെ സര്‍ക്കാര്‍ യുപി സ്കൂള്‍ ഹൈടെക് ആക്കുക എന്ന ആഗ്രഹത്തോടെ നാട്ടുകാര്‍ മുന്നിട്ടിറങ്ങി. മൂന്നു മണിക്കൂറിനുള്ളില്‍ പെട്ടിയില്‍ വീണത് 10 ലക്ഷം. വെള്ളിയാകുളം ഗവ. യുപി സ്കൂള്‍ സമ്പൂർണ ഡിജിറ്റലാക്കുന്നതിന്‍റെ ഭാഗമായി ബുധനാഴ്ചയാണ് നാട്ടുകാര്‍ പിരിവിനായി രംഗത്തിറങ്ങിയത്.
സ്കൂളിനു സമീപത്തെ വാര്‍ഡുകളില്‍ നിന്ന് 72 സ്ക്വാഡുകളായി അധ്യാപകരും രക്ഷാകര്‍ത്താക്കളും വാര്‍ഡ് വികസനസമിതി അംഗങ്ങളും മറ്റു രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും തുക സമാഹരിക്കാന്‍ മുന്നിട്ടിറങ്ങി. സ്കൂള്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ സമാഹരിച്ച തുക തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.സെബാസ്റ്റ്യന്‍ സ്കൂളിന് കൈമാറി.
Post Your Comments