ചിമ്പാൻസികൾക്ക് മനുഷ്യരെക്കാൾ വിശേഷബുദ്ധിയുണ്ടെന്നത് പലതവണ തെളിയിച്ച കാര്യമാണ്. ഇപ്പോഴിതായ നെതര്‍ലാന്‍ഡ്സിലെ റോയല്‍ ബര്‍ഗേര്‍സ് മൃഗശാലയിലെ 59കാരനായ ചിമ്പാൻസി മാമയും മരിക്കുന്നതിന് മുമ്പ് അത്ഭുതകരമായ ഓര്‍മ പ്രദര്‍ശിപ്പിച്ച് ലോകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. വെള്ളം പോലും നിരസിച്ച് മരിക്കാനായി കിടന്ന ഈ ചിമ്പാൻസിക്ക് അടുത്തേക്ക് പഴയ പരിചയക്കാരന്‍ എത്തിയപ്പോള്‍ ഇവള്‍ മലര്‍ക്കെ ചിരിച്ചും തലോടിയും സ്നേഹം പങ്കുവെച്ചു.. ഇത്തരത്തില്‍ ലോകത്തെ അതിശയിപ്പിച്ച രംഗത്തിന്റെ ഒരു വീഡിയോ പുറത്ത് വന്നിട്ടുമുണ്ട്. 2016ല്‍ മരണത്തിന് തൊട്ട് മുമ്പായിരുന്നു മാമയുടെ ഈ പ്രകടനം.
1971 മുതല്‍ ഈ ചിമ്പാൻസിയെ നേരിട്ട് പരിചയമുള്ള പ്രഫ. ജാന്‍ വാന്‍ ഹൂഫ് ഈ ചിമ്പാന്‍സിയെ കാണാന്‍ വന്നപ്പോഴായിരുന്നു മാമ അത്ഭുതകരമായ രീതിയില്‍ അദ്ദേഹത്തെ തിരിച്ചറിയുകയും സ്നേഹപ്രകടനങ്ങള്‍ നടത്തുകയും ചെയ്തിരുന്നത്. സ്ഥിരമായി രോഗബാധിതയായിരുന്ന ഈ ചിമ്പാൻസി ദിവസങ്ങളായി ഭക്ഷണം എടുക്കാതെ അവശനിലയില്‍ കിടക്കുമ്പോഴായിരുന്നു പ്രഫസറുടെ വരവ്.ഇദ്ദേഹത്തെ കണ്ട് മാമ സന്തോഷത്തോടെ ചിരിക്കുകയും എന്തൊക്കെയോ ഓര്‍ക്കുന്ന മുഖഭാവം പ്രകടിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ആര്‍ഹെം സൂവിലെ ചിമ്പ് കോളനിയുടെ കോ ഫൗണ്ടറാണ് അദ്ദേഹം.
Post Your Comments