
വാഷിംഗ്ടണ്‍: അമേരിക്കയില്‍ മെരിലാന്‍ഡ് ബി 12 ഓഫീസ് പാര്‍ക്കിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്കു പരിക്കേറ്റതായാണ് വിവരം. രണ്ടു പേരുടെ നില ഗുരുതരമാണ്.
ബാള്‍ട്ടി മോറിന് 30 മൈല്‍ അകലെ എഡ്ജ് വുഡിലെ എമ്മോര്‍ട്ടണ്‍ ബിസിനസ് പാര്‍ക്കിലാണ് സംഭവം നടന്നത്.റാഡി ലബീബ് പ്രിന്‍സ് എന്നയാളാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മരിച്ച മൂന്നു പേരും അഡ്വാന്‍സ്ഡ് ഗ്രാനൈറ്റ് സൊലൂഷന്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ്.
Post Your Comments