Latest NewsNewsGulf

ഷാർജയിൽ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയില്‍ മാറ്റം; പിഴ വിവരങ്ങൾ ഇങ്ങനെ

ഷാര്‍ജ: ഷാര്‍ജയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയിൽ ഇളവ്. ഒക്ടോബര്‍ 18വരെയുള്ള ഗതാഗത നിയമലംഘനങ്ങള്‍ക്ക് ലഭിച്ച പിഴകളിൽ 50 ശതമാനവും ബ്ലാക്ക് പോയിന്റില്‍ 100 ശതമാനവും ഇളവാണ് നല്‍കിയിരിക്കുന്നത്. ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ സെയ്ഫ് സെരി അല്‍ ഷംസിയാണ് ഇക്കാര്യം അറിയിച്ചത്.

ഷാര്‍ജ പൊലീസിന്റെ അമ്പതാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചാണ് ഇത്തരത്തിലൊരു പ്രഖ്യാപനം. വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ 31നകം പിഴ അടയ്ക്കുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാകുക. വെബ്സൈറ്റ് വഴിയോ എമിറേറ്റിലെ ആഭ്യന്തര മന്ത്രാലയത്തിലോ പൊലീസ് സ്റ്റേഷനുകളിലോ പിഴ അടയ്ക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button